ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ദുബായ്: ഹോട്ടലുകള്ക്കും റെസ്റ്റോറന്റുകള്ക്കുമുള്ള ഫീസില് ഇളവ് നല്കാന് ദുബായ് ഭരണകൂടം തീരുമാനിച്ചു. മുനിസിപ്പാലിറ്റി ഫീസില് ഏഴു ശതമാനം മുതല് പത്ത് ശതമാനം വരെയാണ് കുറവുവരുത്തിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ചെലവ് കുറയ്ക്കാന് ലക്ഷ്യമിട്ടും ഹോട്ടല്, വിനോദസഞ്ചാര മേഖലകളുടെ വളര്ച്ച ലക്ഷ്യമിട്ടുമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് അധികൃതര് അറിയിച്ചു.
വിവിധ രംഗങ്ങളില് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി നിരവധി പദ്ധതികളാണ് യു.എ.ഇ പ്രഖ്യാപിക്കുന്നത്. നിക്ഷേപകര്ക്കും വിദഗ്ദ തൊഴിലാളികള്ക്കും പത്ത് വര്ഷം കാലാവധിയുള്ള വിസ നല്കാനുള്ള തീരുമാനം അടുത്തിടെ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഹോട്ടല് വ്യാപാര രംഗത്തേക്കു കൂടുതല് പേരെ ആകര്ഷിക്കാനാണ് ദുബായ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഒട്ടേറെ മലയാളികള് ഈ രംഗത്തു പ്രവര്ത്തിക്കുന്നതിനാല് തീരുമാനം അവര്ക്ക് ഗുണകരമായി മാറും.
