വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര, കുന്നുമ്മല്‍ വിദ്യാഭ്യസ ജില്ലകളിലായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന് രക്ഷകര്‍ത്താക്കള്‍. 

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാന്പ്ര,ചങ്ങോരത്ത് മേഖലകളിലെ രക്ഷകര്‍ത്താകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അ‍ഞ്ച് വരെ നീട്ടിവച്ചിട്ടുണ്ട്. 

എന്നാല്‍ ഇതു പോരെന്നും രണ്ടാഴ്ച്ച എങ്കിലും കഴിഞ്ഞ് സ്കൂളുകള്‍ തുറന്നാല്‍ മതിയെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.നിരവധി ഫോണ്‍ കോളുകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്ക് ലഭിക്കുന്നത്. 

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപേരാമ്പ്ര, കുന്നുമ്മല്‍ വിദ്യാഭ്യസ ജില്ലകളിലായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.സര്‍ക്കാര്‍- എയ്ഡഡ് സ്വകാര്യ സ്കൂളുകളിലും സിബിഎസ്ഇ സ്കൂളുകളിലുമായാണ് ഇത്രയും പേര്‍ പഠിക്കുന്നത്.