വൈവിധ്യമാര്‍ന്ന സംസ്കാരവും ആചാരങ്ങളുമുളള രാജ്യമാണ് ഇന്ത്യ എന്ന കാര്യത്തില്‍ സംശയമില്ല. ദൈവത്തെ മാത്രമല്ല മൃഗങ്ങളെയും മരങ്ങളെയും പാറയെയും അങ്ങനെ പല വസ്തുക്കളെയും ആരാധിക്കുന്നവരുണ്ട്. എന്നാല്‍ തികച്ചും വൃത്യസ്ഥമായി ഒരു ഡസ്റ്റ് ബിനിനെ ആരാധിക്കുകയാണ് ഇവിടെ ചിലര്‍. വെറും ഡസ്റ്റ് ബിന്‍ അല്ല കങ്കാരുവിന്‍റ ആകൃതിയിലുളള ട്രാഷ് കാന്‍.

Scroll to load tweet…

ബീഹാറിലെ ക്ഷേത്ര സമുച്ചയത്തിന് പുറത്തു ആദിമായി മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച ഡസ്റ്റ് ബിനിനാണ് സ്ത്രീകൾ ദിവ്യത്വം കല്‍പിച്ചത്. സ്ത്രീകൾ ഡസ്റ്റ് ബിനിന് മേൽ തീർത്ഥ ജലം തളിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പലരും ഇതിനെ വിമര്‍ശിച്ച് ട്വീറ്റും ചെയ്തു. 

ആദരവിലും വിഗ്രഹാരാധനയിലുമുള്ള നമ്മുടെ ദേശീയ ശേഷി അങ്ങേയറ്റം എത്തുന്നു എന്നാണ് വീഡിയോ കണ്ട് ശശി തരൂര്‍ എംപി തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. 

Scroll to load tweet…