തൃശൂർ കയ്പ്പമംഗലത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ചളിങ്ങാട് സ്വദേശി റാഫിക്കാണ് വെട്ടേറ്റത്. നെഞ്ചിൽ ആഴത്തിൽ വെട്ടേറ്റ റാഫിയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഫിയുടെ സഹോദന്‍റെ വിവാഹ സൽക്കാരത്തിന് ശേഷം ബിജെപി പ്രവർത്തകരുമായുണ്ടായ തർക്കത്തിനിടെയാണ് വെട്ടേറ്റതെന്ന് പൊലീസ് പറ‌ഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി അന്വേഷണം സംഘം അറിയിച്ചു.