ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. പ്രദേശത്ത് കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ കടയ്ക്ക് നേരെ ഇന്നലെ കല്ലേറുണ്ടായി. തുടര്‍ന്ന്, ഡിവൈഎഫ്‌ഐ പ്രദേശത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ ചിലര്‍, മദ്യലഹരിയില്‍ ഇന്ന് രാത്രി കടയ്ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്, പൊലീസ് ഇടപെട്ടു. തുടര്‍ന്നാണ് പൊലീസിന് നേരെയും കല്ലേറുണ്ടായത്.