ജി സുധാകരന് വക്കീൽ നോട്ടീസ് അയക്കും.പത്ത് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കണം എന്നാവശ്യം
ആലപ്പുഴ: ജി സുധാകരനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്ന് DyFI ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ പറഞ്ഞു. ജി സുധാകരന് വക്കീൽ നോട്ടീസ് അയക്കും.പത്ത് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കണം എന്നാണാവശ്യം..മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടില്ലരാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം കഴിഞഞു.ബജിക്കടയും ലോട്ടറികടയും ആണ് വരുമാനം.'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ടിലാണ് ജി സുധാകരനുള്ളത്. എവിടെ നിന്നാണ് വിവരം ലഭിച്ചത് എന്ന് വ്യക്തമാക്കണമെന്നും DyFI ജില്ലാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അതേ സമയം അമ്പലപ്പുഴയിൽ സുധാകരനെ നേരിടാൻ കൂടുതൽ സിപിഎം സന്നാഹം ഇറങ്ങും.കേന്ദ്ര സംസ്ഥാന നേതാക്കൾ അമ്പലപ്പുഴയിൽ കേന്ദ്രീകരിക്കും.കുടുംബസംഗമങ്ങളിലും സ്വീകരണ പരിപാടികളിലും മുതിർന്ന നേതാക്കൾ പങ്കെടുക്കും.എല്ലാ കേന്ദ്രങ്ങളിലും സുധാകരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയും.പാർട്ടി വോട്ടുകളിൽ വിള്ളൽ ഉണ്ടാവാതിരിക്കാനാണ് സിപിഎം ലക്ഷ്യം.നാളെ മുഖ്യമന്ത്രിയും അമ്പലപ്പുഴയിൽ എത്തന്നുണ്ട്


