കൊട്ടാരക്കര: പുനലൂരില്‍ ഡി വൈ എഫ് ഐയുടെ പുനലൂരില്‍ പ്രാദേശിക ഹര്‍ത്താല്‍. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പുനലൂരില്‍ ഡി വൈ എഫ് ഐ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. കവിഞ്ഞ ദിവസം രാത്രിയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകാരായ രാജേഷ്, സുജിത്ത് ബാബു എന്നിവരെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചത്. രാത്രി വൈകിയും ജോലിചെയ്യുന്നതിനിടയിലാണ് മര്‍ദ്ദനം നടന്നത്. സാരമായി പരിക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലും ആര്‍ എസ് പി പ്രവര്‍ത്തകനെ വെട്ടിയ കേസിലും പ്രതിയാണ് ഇരുവരും. ഇതിനുള്ള പ്രതികാരമായിട്ടാണ് ഇരുവരേയും മര്‍ദ്ധിച്ചതെന്നാണ് സംശയം. സംഭവത്തെ തുടര്‍ന്ന് പുനലൂരില്‍ പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. സംശയമുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
