പറപ്പൂര്‍ സ്വദേശിയും  ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മറ്റി അംഗവുമായ അബ്ദുള്‍ ജബ്ബാര്‍, സഹോദരന്‍ ഹക്കീം, സുഹൃത്തുക്കളായ നൗഫല്‍, അസ്കര്‍, മൊയ്തീന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: വേങ്ങരക്ക് സമീപം പറപ്പൂരില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി. പറപ്പൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മറ്റി അംഗവുമായ അബ്ദുള്‍ ജബ്ബാര്‍, സഹോദരന്‍ ഹക്കീം, സുഹൃത്തുക്കളായ നൗഫല്‍, അസ്കര്‍, മൊയ്തീന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. 

ചുമട്ടുതൊഴിലാളിയായ പൂവലവളപ്പില്‍ കോയയാണ് ലോറി മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നലെ കൊല്ലപ്പെട്ടത്.