ഡിവൈഎഫ്ഐ നേതാക്കളായ എം.സ്വരാജ്,എ.എന്‍.ഷംസീര്‍, ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മന്ത്രി എ.കെ.ബാലനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

തിരുവനന്തപുരം: പി.കെ.ശശിയ്ക്കെതിരായ ലൈംഗീകപീഡന പരാതിയില്‍ കമ്മീഷനെ വച്ച് അന്വേഷിക്കാന്‍ സിപിഎമ്മിന്‍റെ അവലൈബിള്‍ പിബി തീരുമാനിച്ചതോടെ വിഷയം സംസ്ഥാനത്തും സജീവചര്‍ച്ചയാവുന്നു.

പരാതി കിട്ടിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിലെ ഡിവൈഎഫ്ഐ നേതാക്കള്‍ എകെജി സെന്‍റെറിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. 

ഡിവൈഎഫ്ഐ നേതാക്കളായ എം.സ്വരാജ് എംഎല്‍എ,എ.എന്‍.ഷംസീര്‍ എംഎല്‍എ,ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സാംസ്കാരിക മന്ത്രിയും പാലക്കാട് നിന്നുള്ള എംഎല്‍എയും കൂടിയായ എ.കെ.ബാലനും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.