തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. എആര്‍ ക്യാമ്പിലെ വാഹനത്തിന്റെ ഹെഡ് ലൈറ്റ്, കല്ലേറില്‍ തകര്‍ന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. 

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. പ്രദേശത്ത് കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ കടയ്ക്ക് നേരെ ഇന്നലെ കല്ലേറുണ്ടായി. 

തുടര്‍ന്ന്, ഡിവൈഎഫ്‌ഐ പ്രദേശത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ ചിലര്‍, മദ്യലഹരിയില്‍ ഇന്ന് രാത്രി കടയ്ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്, പൊലീസ് ഇടപെട്ടു. തുടര്‍ന്നാണ് പൊലീസിന് നേരെയും കല്ലേറുണ്ടായത്.