Asianet News MalayalamAsianet News Malayalam

'കിത്താബി'നൊപ്പം ഡിവൈഎഫ്ഐ; ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം

'കിതാബ്' നാടകത്തിനെതിരെ,കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ല. മത മൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം

dyfi statement on kithab drama
Author
Thiruvananthapuram, First Published Dec 8, 2018, 3:39 PM IST

തിരുവനന്തപുരം: 'കിതാബ്' നാടകവുമായി ബന്ധപ്പട്ടെ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. 'കിതാബ്' നാടകത്തിനെതിരെ കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഡിവൈഎഫ്ഐ പ്രസ്താവന പൂര്‍ണരൂപത്തില്‍

'കിതാബ്' നാടകത്തിനെതിരെ,കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ല. മത മൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കു ഊർജ്ജം പകരാൻ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്.അത് സെലക്ടീവാകാൻ പാടില്ല,”കിതാബ് “നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാർഥിനികളെ നമ്മൾ കണ്ടു. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്.

ഡിവൈഎഫ്ഐ എക്കാലവും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios