ആലപ്പുഴ: മാവേലിക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി അമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. 

മൊബൈൽ വഴി പരിചയപ്പെട്ട പെൺകുട്ടിയെ രണ്ടു മാസമായി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പ്രതി മൊഴി നൽകി. അമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം ഇയാൾക്ക് പാർട്ടിയുടെ ഒരു സംഘടനകളുമായി ബന്ധമില്ലെന്ന് സി പി എം അറിയിച്ചു.