തിരുവല്ലയ്ക്ക് സമീപം മല്ലപ്പള്ളിയിൽ താലൂക്ക് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കുകയും ജോലി തടസപ്പെടുത്തുകയും വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും ചെയ്ത് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

മല്ലപ്പള്ളി: തിരുവല്ലയ്ക്ക് സമീപം മല്ലപ്പള്ളിയിൽ താലൂക്ക് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കുകയും ജോലി തടസപ്പെടുത്തുകയും വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും ചെയ്ത് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശികളായ ജെറിൻ ജോര്‍ജ്ജ്, ഷെറിൻ ജോര്‍ജ്ജ്, ജിഷോ ജോര്‍ജ്ജ് എന്നിവരാണ് കീഴ്വായ്പൂര്‍ പൊലീസിന്‍റെ പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിൽ ജെറിനും ഷെറിനും സഹോദരങ്ങളാണ്. പ്രതികളുടെ സുഹൃത്തിനെ ഇന്നലെ രാത്രി ചികിത്സിക്കാനായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ചത്. മദ്യലഹരിയിൽ അസഭ്യം പറഞ്ഞ ഇവര്‍ക്കെതിരെ ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.