തിരുവല്ലയില്‍ എസ് ടി പ്രൊമോട്ടറായ ആദിവാസി സ്ത്രീയുടെ പരാതി പൊലീസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന്, പരാതിക്കാരിയായ വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പത്തനംതിട്ട എസ് പിക്കും , ജില്ലാ കളക്ടര്‍ക്കും അടക്കം യുവതി പരാതി നല്‍കി. കേസൊതുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന പരാതി ഗൗരവമായി തന്നെ അന്വേഷിക്കുമെന്ന് തിരുവല്ല ഡി വൈ എസ് പി വ്യക്തമാക്കി. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
സ്ത്രീപീഡനം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല ഡി വൈ എസ് പി ചന്ദ്രശേഖരപിള്ള പറഞ്ഞു.
