Asianet News MalayalamAsianet News Malayalam

ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ സാധ്യമല്ലെന്ന് ഇ അഹമ്മദ്

e ahammed opposes uniform civil code
Author
First Published Nov 10, 2016, 6:41 PM IST

എകസിവില്‍കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദേശീയടിസ്ഥാനത്തില്‍ മുസ്ലിം സംഘടനകളെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ ആദ്യം മുതല്‍ തന്നെ ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ഇപ്പോള്‍ വീണ്ടും ഈ പ്രശ്‌നം വരുമ്പോഴും പാര്‍ട്ടിയുടെ നിലപാടില്‍ വ്യത്യാസമില്ലെന്ന് മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമദ് എം.പി പറഞ്ഞു. എകസിവില്‍കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദേശീയടിസ്ഥാനത്തില്‍ മുസ്ലിം സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം ലീഗ് നടത്തി വരികയാണ്. ബഹുസ്വര ജനവിഭാഗങ്ങളുള്ള ഇന്ത്യയില്‍ എകസിവില്‍ കോഡ് നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും ഇ.അഹമദ് ജിദ്ദയില്‍ പറഞ്ഞു.
 
ഏക സിവില്‍കോഡിനെതിരെ ലീഗ് നടത്തുന്ന ഒപ്പു ശേഖരണത്തിന്റെ സൗദി ദേശീയതല ഉദ്ഘാടനം ഇ.അഹമദിന്റെ സാന്നിധ്യത്തില്‍ നടന്നു. ജിദ്ദയിലെ അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, അല്‍ റയാന്‍ സി.ഇ.ഒ ടി.പി ശുഹൈബ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios