കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകന്റെ വീട് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചു. ശ്യാം പ്രസാദിന്‍റെ വീട്ടിലാണ് മന്ത്രി നേരിട്ടെത്തിയത്.
ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലില്‍ വച്ച് കക്കയങ്ങാട് ഗവ.ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം ഓടിച്ചിട്ട് വെട്ടിക്കൊന്നത്.