മഴ കനത്താല്‍ വിമാനത്താവളത്തില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് മതില്‍ക്കെട്ടിനിപ്പുറമുള്ള കൂട്ടാലുങ്ങലിലേക്കാണ്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള കൂട്ടാലുങ്ങലിലെ ജനങ്ങൾ ആശങ്കയിലാണ്. കിണറില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് കാരണം. സി.ഐ.എസ്.എഫ്. ജീവനക്കാരുടെ ബാരക്കിലെ ശുചിമുറി മാലിന്യം ഒലിച്ചിറങ്ങുന്നതാണ് ബാക്ടീരിയ വരാൻ കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

മഴ കനത്താല്‍ വിമാനത്താവളത്തില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് മതില്‍ക്കെട്ടിനിപ്പുറമുള്ള കൂട്ടാലുങ്ങലിലേക്കാണ്. ഇൗ അടുത്താണ് ഉദ്യോഗസ്ഥരുടെ ബാരക്കിന് തൊട്ടുചേര്‍ന്നുള്ള മുനീറിന്റെ വീട്ടിലെ കിണറ്റിൽ വെള്ളത്തിന് നിറംമാറ്റം ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോള്‍ മനുഷ്യവിസര്‍ജ്യം അടങ്ങിയ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

വൈകാതെ കൂടുതൽ വീടുകളിൽ സമാനമായ സാഹചര്യമായി. ഭക്ഷണം ഉണ്ടാക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ഇതോടെ സമീപത്തെ 10 കിണറുകളിലെ വെള്ളവും പരിശോധനക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ ചോര്‍ച്ച കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.