ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർത്തത് ഗൂഢാലോചനയാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തന്നെ പ്രതിയാക്കിയതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർത്തത് ഗൂഢാലോചനയാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറഞ്ഞതിൽ ഗൂഢാലോചനയുണ്ടെന്നും തന്നെ പ്രതിയാക്കിയതിൽ രാഷ്ട്രീയപരമായ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ കത്ത് കൊടുത്തത് അതിന്റെ തെളിവാണെന്നും പ്രശാന്ത് ആരോപിച്ചു. കഴിഞ്ഞ സർക്കാർ യാതൊരു സമ്മർദ്ദവും എസ് ഐ ടിക്ക് കൊടുത്തിട്ടില്ല. വിഷയത്തിൽ നിയമപരമായി കൂടിയാലോചിച്ച് മുന്നോട്ടു പോകും. 2025-ലെ പ്രശ്നങ്ങളെക്കുറിച്ച് യാതൊരുവിധ ആക്ഷേപവും ഇല്ല. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2025-ൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചു. സെപ്റ്റംബർ ഏഴിനാണ് തിരുവാഭരണ കമ്മീഷന്റെ നേതൃത്വത്തിൽ സന്നിധാനത്ത് എത്തുകയും ദ്വാരപാലക ശിൽപങ്ങൾ അഴിച്ചെടുക്കുകയും ചെയ്തത്. കോടതിയെ അറിയിക്കണം എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സ്പെഷ്യൽ കമ്മീഷണർ ഉദ്യോഗസ്ഥർ വിളിക്കുകയും റിപ്പോർട്ട് അയച്ചാൽ മതിയെന്ന് അറിയിക്കുകയും ചെയ്തു. ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകേണ്ട എന്ന് സ്പെഷ്യൽ കമ്മീഷണർ പറഞ്ഞിരുന്നെങ്കിൽ കൊണ്ടുപോകില്ലായിരുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ വന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തി.
2019-ലെ ഫയലുകളിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പുറ്റിയുടെ വിവരങ്ങളും കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്. എന്തെങ്കിലും ഒളിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഫയലുകൾ മാറ്റേണ്ടതല്ലേ. ഇതുമായി ബന്ധപ്പെട്ട് മു മുന്നേ അറിവില്ലായിരുന്നു. 2024 സെപ്റ്റംബർ 20 നാണു ദ്വാരപാലക ശിൽപങ്ങൾ സംബന്ധിച്ച ഫയൽ ബോർഡിന് മുന്നിൽ എത്തുന്നത്. ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും അതുവരെ ബോർഡിന് മുന്നിൽ വന്നിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്ന് കാണുവാനോ സ്പർശിക്കുവാനോ ഉള്ള അവസരം തങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉണ്ണികൃഷ്ണൻ പൊറ്റിയെ ഒറ്റത്തവണ മാത്രമാണ് കണ്ടത്. അതും എക്സിക്യൂട്ടീവ് ഓഫീസിൽ. അവിടെ വെച്ച എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നത്. 2019-ൽ താൻ കോൺഗ്രസ്കാരനാണെന്നും പ്രശാന്ത് വ്യക്തമാക്കി. 2024ലാണ് ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട ഫയലുകൾ വരുന്നത്. ഇതിൽ ഉദ്യോഗസ്ഥ വീഴ്ച മാത്രമാണ് ഉണ്ടായത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് ഒറ്റ തവണയാണെന്നും നാലഞ്ച് തവണ 4-5 തവണ മാത്രമാണ് ഫോൺ വിളിച്ചത്, അതും 30 സെക്കന്റ് ഒക്കെയാണ് സംസാരിച്ചത്. ഗോവർധനെ കണ്ടിട്ട് പോലുമില്ലെന്നും പ്രശാന്ത് വിശദീകരിച്ചു.
എസ്ഐടിയെക്കുറിച്ച് ആക്ഷേപമില്ല. മൂന്നുതവണ എസ ഐ ടിക്കു മുൻപിൽ മൊഴി കൊടുക്കാൻ താൻ എത്തി. എങ്ങനെയാണ് ഗൂഢാലോചന വരുന്നത് എന്നറിയില്ല. ഉദ്യോഗസ്ഥന്മാർ തരുന്ന റിപ്പോർട്ടിനെ ആശ്രയിച്ചല്ലേ കാര്യങ്ങൾ ചെയ്യാൻ പറ്റൂ. ദ്വാരപാലക ശിൽപങ്ങളുടെ മങ്ങൽ മാറ്റുകയല്ല, വിള്ളൽ മാറ്റാനായിരുന്നു ശ്രമം. രണ്ട് കാലിന്റെയും വിള്ളൽ ഉള്ളതിനെ പറ്റി ജീവനക്കാർ പരാതി പറഞ്ഞു. വൃത്തിയാക്കുമ്പോൾ വിരലുകൾ മുറിയുന്നു എന്നായിരുന്നു പരാതി. ചട്ടപ്രകാരം കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. അത് തീർക്കാൻ 16 ഗ്രാം സ്വർണ്ണം ആവശ്യം ആണെന്നാണ് പറഞ്ഞത്. ജീവനക്കാർ പരാതി പറഞ്ഞപ്പോൾ അതിന് പരിഹാരം കാണാൻ നടപടിയെടുത്തു എന്ന തെറ്റു മാത്രമാണ് താൻ ചെയ്തതെന്നും പ്രശാന്ത് പറഞ്ഞു.
ഒരു രൂപയുടെ അഴിമതി പോലും ബോർഡ് നടത്തിയിട്ടില്ല. കൊണ്ടുപോകുമ്പോൾ ആകെ തൂക്കം സ്വർണത്തിന്റെ അംശം എന്നിവ നോക്കിയിരുന്നു. ഒരു രൂപ പോലും സർവീസ് ഇനത്തിൽ ചിലവായിട്ടില്ല. ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ ആരെല്ലാം വിളിക്കും. സിബിഐ അന്വേഷണം വന്നാലും പ്രശ്‌നമില്ല. ഈ കൈകളിൽ വിലങ് വെയ്ക്കണമെങ്കിൽ വയ്ക്കട്ടെ. പ്രതിയാണെങ്കിൽ പോലും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹ പറഞ്ഞു.
