കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇലക്ട്രോണിക് മാധ്യമ നിയമ പരിധിയിലുള്ള സ്ഥാപനങ്ങള്‍ ഈ മാസം 25-ഉള്ളില്‍ രജിസ്ട്രര്‍ ചെയ്യണന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം. അനുവിദിച്ചിരിക്കുന്ന കാലാവധിയ്‌ക്ക് ശേഷം ലൈസന്‍സ് കരസ്ഥമാക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇലക്ട്രാണിക് മാധ്യമ നിയമത്തിന്റെ പരിധിയില്‍വരുന്ന എല്ലാ സ്ഥാപനങ്ങളും, ഈ മാസം 25-നുള്ളില്‍ ലൈസന്‍സ് കരസ്ഥമാക്കണന്നൊണ് വാര്‍ത്താ വിനിമയ മന്ത്രാലയ ഔദ്യോഗിക വക്താവ് മൊഹമ്മദ് അല്‍ അവാഷ് നിര്‍ദേശിച്ചിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ ജനുവരി 13 നാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്. നിയമപ്രകാരം, ലെസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇലക്ട്രോണിക് സ്ഥാപനങ്ങള്‍ 500 ദിനാര്‍ മുതല്‍ 5000 ദിനാര്‍ വരെ പിഴ നല്‍കേണ്ടി വരുന്നതിനൊപ്പം, അവ അടച്ചു പൂട്ടുകയും ചെയ്യും.ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളും ന്യൂസ് വെബ്‌സൈറ്റുകളും മറ്റ് സാമൂഹിക മാധ്യമ വെബ്‌സൈറ്റുകളും സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം നിരീക്ഷിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

മറ്റു മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ യാതൊരു പുനഃപരിശോധനകളുമില്ലാതെ മിക്ക വാര്‍ത്താ വെബ്‌സൈറ്റുകളും പ്രസിദ്ധീകരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമാകാറുണ്ട്. ആഭ്യന്തര സുരക്ഷയും തീവ്രവാദ ചായ്‌വും കണക്കിലെടുത്താണ് മാധ്യമങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.