സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. സർക്കുലറിൽ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ നിയമസഭയിൽ വിശദീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. സർക്കുലറിൽ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ നിയമസഭയിൽ വിശദീകരിച്ചു. മാധ്യമ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഉത്തരവ് പിൻവലിക്കണമെന്നും അടിയന്തര പ്രമേയം നോട്ടീസിന് അനുമതി തേടിക്കൊണ്ട് കെ സി ജോസഫ് പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, ശബരിമല വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ നടന്ന അരമണിക്കൂര്‍ ചര്‍ച്ചയില്‍ മുന്‍നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധി എന്താണോ അത് നടപ്പാക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്യൂ എന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിധിയ്ക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരില്ലെന്നും കൂട്ടിച്ചേര്‍ത്തു.
