ബിഷപ്പിനെതിരായ പീഡനാരോപണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇ പി ജയരാജൻ. എല്ലാവർക്കും നീതി ലഭിക്കുമെന്നും സർക്കാറിന് മേൽ സമ്മർദ്ദം ഇല്ലെന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
കണ്ണൂര്‍: ബിഷപ്പിനെതിരായ പീഡനാരോപണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇ പി ജയരാജൻ. എല്ലാവർക്കും നീതി ലഭിക്കുമെന്നും സർക്കാറിന് മേൽ സമ്മർദ്ദം ഇല്ലെന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രികൾക്ക് പോലും ഇല്ലെന്നും ഇ പി ജയരാജൻ വിശദമാക്കി. പതിനഞ്ചാം തീയതിവരെ നവകേരള നിർമിതിക്കുവേണ്ടി മന്ത്രിമാർ നേരിട്ട് പണം സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗം ഈ ആഴ്ചയിൽ ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. ബിഷപ്പിനെതിരായ പീഡനാരോപണത്തിലാണ് ഇ.പി.ജയരാജന്റെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നെന്നാണ് മുഖ്യ പരാതി. സീതാറാം യെച്ചൂരിക്കാണ് കന്യാസ്ത്രീകൾ പരാതി നല്‍കിയത്. വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാർക്കും കന്യാസ്ത്രീ കത്ത് നല്‍കി. കത്തോലിക്കാ സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണനയെന്നും. ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു. പരാതി നൽകിയ ശേഷവും ദുരനുഭവങ്ങളാണുണ്ടായത് എന്ന് കന്യാസ്ത്രീ പറയുന്നു.
വിവാദ പ്രസ്താവനയിൽ പരാതിയുണ്ടെന്ന് കന്യാസ്ത്രീ പൊലീസിനോട് വിശദമാക്കി. നീതികിട്ടുന്നതുവരെ പ്രതിഷേധമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് കന്യാസ്ത്രീകള്‍ വിശദമാക്കി. കന്യാസ്ത്രീയ്ക്കെതിരായ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതില്‍ പി.സി. ജോർജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കർ വ്യക്തമാക്കി.
