തിരുവനന്തപുരം: നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരായ പരാതിയില്‍ വിജിലന്‍സ് നിയമവശം പരിശോധിക്കുന്നു . ഇതിനായി വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയെ കാണും . നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ കേസിന്‍റെ കാര്യം പരിശോധിക്കും . ഇതില്‍ വ്യക്തതയ്ക്ക് നിയമോപദേശം തേടുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് നടപടി. തുടർനടപടി വിശദ ചര്‍ച്ചക്ക് ശേഷമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
