സമിതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കി.
ദില്ലി:മെട്രോ മാൻ ഇ.ശ്രീധരന് പുതിയ ചുമതല. മെട്രോ റയിൽ സംവിധാനങ്ങള്ക്ക് നിലവാരം നിശ്ചയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി ശ്രീധരനെ കേന്ദ്രസര്ക്കാര് നിയമിച്ചു.
രാജ്യത്തെ മെട്രോ റെയില് സംവിധാനത്തിന്റെ നിലവാരം ഉയര്ത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത സമിതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്കി.
അതേസമയം ഇന്ത്യയിൽ തന്നെ മെട്രോ കോച്ചുകള് നിര്മിക്കാനാവുന്ന രീതിയിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി മെച്ചപ്പെടുത്തണമെന്ന് മോദി മന് കി ബാത്തിൽ പറഞ്ഞു . മെട്രോ നിര്മാണത്തിൽ മറ്റു രാജ്യങ്ങങ്ങള്ക്ക് ഇന്ത്യ സഹായം നല്കുന്നുണ്ടെന്നും പ്രധാമന്ത്രി ചൂണ്ടിക്കാട്ടി.
