കൊച്ചി: കൊച്ചിമെട്രോയുടെ നിര്‍മാണ കരാറുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍. മെട്രോ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് പിന്നില്‍ കരാറുകാരാണ്. കരാര്‍ നേടാന്‍ തുക കുറച്ച് കോട്ട് ചെയ്യുന്ന രീതി രാജ്യത്തെങ്ങും നിലനില്‍ക്കുന്നുവെന്നും ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലെത്താന്‍ കരാറുകാര്‍ക്ക് കഴിയുന്നില്ല. ഇത് രാജ്യത്തെ വലിയ പദ്ധതികള്‍ക്ക് തടസ്സമാകുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളേ നടത്താറുള്ളൂ. ഇതാണ് അവരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതെന്ന് ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ നിര്‍മ്മാണപദ്ധതികളാണ് പാതി വഴിയില്‍ അവസാനിപ്പിച്ചു കിടക്കുന്നത്. ചരക്കു സേവന നികുതി നടപ്പാക്കുന്നത് സംസ്ഥാനത്ത് നിര്‍മാണമേഖലയില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
