കൊച്ചി: മെട്രോ ഉദ്‌ഘാടനത്തിനു പൂർണമായും സജ്ജമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരൻ. ഉദ്‌ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ വിഷമമില്ലെന്ന് ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. മെട്രോ രണ്ടാം ഘട്ടത്തിൽ താനുണ്ടാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കലൂരുവരെയുള്ള ഒന്നാംഘട്ടത്തില്‍ മാത്രമായിരിക്കും താന്‍ ഉണ്ടാകുക എന്ന് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ശേഷം ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഇ ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ വി തോമസ് എംപി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെഓഫീസിന് ഇക്കാര്യം തിരുത്താവുന്നതേയുള്ളൂവെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.