റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. നാശനഷ്‌ടങ്ങള്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 59 കിലോമീറ്റര്‍ അകലെയുള്ള അംബാസയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ത്രിപുര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്കെയിലില്‍ അഞ്ചിന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ഭുചലനം ഇതിനുമുന്നില്‍ ഉണ്ടായിട്ടില്ല.