Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ നേരിയ ഭൂചലനം

ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍

earth quake reported in thrissur
Author
Thrissur, First Published Sep 28, 2018, 11:55 PM IST

തൃശ്ശൂർ: തൃശൂരിൽ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. 

തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട് , പട്ടാളക്കുന്ന്, അയ്യന്തോൾ, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. 

മഴ പെയ്യുന്നതിനാൽ ഇടി മുഴക്കം അതിന്റെ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടിന്റെ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.

Follow Us:
Download App:
  • android
  • ios