ഗുവാഹത്തി: ആസമില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെ 11.30ന് ആസാമിലെ ദേമാജിയിലാണ് ഭൂചലനമുണ്ടായത്.
ഭൂചലനമുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി മിക്ക കുടുംബങ്ങളും വീട് വിട്ട് പുറത്തിറങ്ങി. മണിക്കൂറുകളോളം നീണ്ടുനിന്ന് ആശങ്കകള്‍ക്കൊടുവിലാണ് ജനങ്ങള്‍ വീടുകളിലേക്ക് തിരികെ പോയത്. അതേസമയം ഭൂചലനത്തില്‍ ളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ മാസം ആദ്യവാരവും ആസാമില്‍ നോര്‍ത്ത് കാച്ചര്‍ ഹില്‍സില്‍ നേരിയ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയ്‌ലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്നുണ്ടായത്. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ റെക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
