കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. തെന്മല, കൊട്ടാരക്കര, ആര്യങ്കാവ്, കുളത്തൂപ്പുഴ, കോന്നി, തിരുവല്ല എന്നീ സ്ഥലങ്ങളില്ലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് സെക്കന്‍ഡ് നേരം നീ​ണ്ടു​നി​ന്ന ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 

ഭൂചലനത്തില്‍ വീടുകകളിലെ ഓടുകള്‍ ഇളകി വീണു. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.