ക്വിറ്റോ: ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 262 പേര്‍ മരിച്ചു. റിക്ടര്‍സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മ്യുസീന ദ്വീപാണ്. 979ന് ശേഷമുണ്ടായ ഏറ്റും വലിയ ദുരന്തത്തിന്റെ നടുക്കത്തിലാണ് ഇക്ക്വഡോര്‍.പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മ്യുസീനാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലും മാന്റ വിമാനത്താവളവും കനത്ത നാശനഷ്ടം നേരിട്ടു. 

വൈദ്യുത ബന്ധം താറുമാറായതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഇരുട്ടിലാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. ക്വറ്റോയില്‍ ഭൂചലനം 40 സെക്കന്റ് നീണ്ട് നിന്നു. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതിനാല്‍ മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ സുരക്ഷാസേനയെ വിന്യസിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു. രാജ്യത്തെ ആറ് പ്രവിശ്യകളില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളായ പെറുവിലും കൊളംബിയയിലും ഭൂചലനം അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് പെറു സുമാനി മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവര്‍ തകര്‍ന്നു. സുനാമിയ്ക്ക് സാധ്യത ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരന്തത്തെ തുടര്‍ന്ന് ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയല്‍ രാജ്യങ്ങളായ പെറുവിലും കൊളംബിയയിലും തുടര്‍ചലനങ്ങളുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നതും, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നുവെന്ന് ഇക്കഡോര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് പറഞ്ഞു. മരണ സഖ്യ കൂടാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായ ജപ്പാനിലെ കുമമോട്ടോയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇത് വരെ 41 പേരാണ് ജപ്പാനില്‍ മരിച്ചത്. അതേസമയം ഇക്വഡോറില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഭൂചലനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.