Asianet News MalayalamAsianet News Malayalam

എടപ്പാളില്‍ ഹര്‍ത്താലിന്‍റെ പേരില്‍ അക്രമം നടത്താനെത്തിയവരെ സിപിഎമ്മുകാര്‍ തുരത്തിയോടിച്ചു; വീഡിയോ

പെട്രോള്‍ പമ്പിന് സമീപത്ത് സംഘടിച്ച് നിന്ന സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ജനക്കൂട്ടത്തെ കണ്ട ബിജെപി കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാലുപാടും ചിതറിയോടുന്നത് വീഡിയോയില്‍ വ്യക്തമാണ്

edappal cpm activists in bjp harthal
Author
Malappuram, First Published Jan 3, 2019, 3:32 PM IST

മലപ്പുറം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പലയിടത്തും വ്യാപാരികളും നാട്ടുകാരും രംഗത്തിറങ്ങി. വ്യാപാരി വ്യവസായി സമിതി പരസ്യമായി തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നപ്പോള്‍ ബലംപ്രയോഗിച്ച് കടയടപ്പിക്കാനുള്ള ശ്രമവും സജീവമായിരുന്നു. പലയിടത്തും ഇത്തരം സന്ദര്‍ഭങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും ഇന്ന് കേരളം കണ്ടു.

അതിനിടയിലാണ് മലപ്പുറം എടപ്പാളില്‍ അക്രമം നടത്താനെത്തിയ ഹര്‍ത്താല്‍ അനുകൂലികളായ ബിജെപി-കര്‍മ്മസമിതി പ്രവര്‍ത്തകരെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് വിരട്ടിയോടിച്ച വീഡിയോ വൈറലാകുന്നത്. പെട്രോള്‍ പമ്പിന് സമീപത്ത് സംഘടിച്ച് നിന്ന സ്ത്രീകളടക്കമുള്ളവര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ജനക്കൂട്ടത്തെ കണ്ട ബിജെപി കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാലുപാടും ചിതറിയോടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

മലപ്പുറം എടപ്പാളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബി ജെ പി -സി പി എം സംഘര്‍ഷമുണ്ടായി. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നീട് കാവിക്കൊടികളുമായി ബൈക്ക് റാലി നടത്തുന്നതിനിടെ സി പി എം പ്രവര്‍ത്തകരെത്തി അടിച്ചോടിക്കുകയായിരുന്നു.

"

Follow Us:
Download App:
  • android
  • ios