എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ് എസ്ഐയെ അറസ്റ്റ് ചെയ്യുമെന്ന് മലപ്പുറം എസ് പി 

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ കേസെടുക്കാന്‍ വൈകിയ എസ്ഐ കെ.ജി ബേബിയെ അറസ്റ്റ് ചെയ്യുമെന്ന് മലപ്പുറം എസ് പി പ്രതീഷ് കുമാര്‍. ഏഷ്യനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് എസ്പിയുടെ പ്രതികരണം. എസ്ഐക്ക് എതിരെ നടപടിയെടുക്കുന്നതിനു മുമ്പ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസിന്‍റെ നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അതേസമയം, കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത തൃശൂര്‍ റെയ്ഞ്ച് ഐജി എം.ആര്‍. അജിത്തിനോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തിയേറ്ററിനകത്ത് വെച്ച് 10 വയസ്സുകാരിയെ പീഡിപ്പിച്ച വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും കാട്ടി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് പീന്നീട് ജാമ്യത്തില്‍ വിട്ടു.

സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമയെ വിട്ടയച്ചത്. നേരത്തെ ഇയാളില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. നേരത്തെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.