കേസിൽ ഉന്നത ഇടപെടൽ ഉണ്ടെന്നു ചെന്നിത്തല

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീയേറ്ററില്‍ വച്ച് പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയില്‍ ബഹളം. കേസിൽ ഉന്നത ഇടപെടൽ ഉണ്ടെന്നു ചെന്നിത്തല ആരോപിച്ചു. ഉടമയെ അറസ്റ്റ് ചെയ്തത് എന്തിനു എന്നു സർക്കാർ വ്യക്‌തമാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പീഡനം നടന്നാൽ പുറത്തു അറിയിക്കരുത് എന്ന സന്ദേശം ആണ് ഈ നടപടിയിലൂടെ സർക്കാർ നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

പെട്രോൾ ഡീസൽ വില വർധനയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിനു ഇടയിൽ സ്പീക്കർ ഇടപെട്ടതിനെ തുടർന്നും നിയമസഭയിൽ ബഹളമുണ്ടായി. പ്രതിപക്ഷ എംഎൽഎമാർ ചോദ്യം ചോദിക്കുമ്പോൾ സ്പീക്കർ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.