കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതിയുടെ 64ആം യോഗത്തിലാണ് ഒമ്പതാംക്ലാസ് വരെയുള്ള ഓൾ പാസ് സന്പ്രദായത്തിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത്. എല്ലാവരേയും ജയിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറയ്ക്കുന്നുവെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പത്താം ക്ലാസിനൊപ്പം അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പൊതുപരീക്ഷയെന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇതിൽ തോൽക്കുന്നവര്‍ക്ക് ജൂലൈ മാസത്തിൽ സേ പരീക്ഷ മാതൃകയിൽ ഒരു അവസരം കൂടി നൽകും.
കുട്ടികളെ തോൽപ്പിക്കുന്നത് കൊണ്ട് മാത്രം വിദ്യാർത്ഥികളുടെ ഗുണനിലവാരം ഉയരില്ലെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും കേരളം അറിയിച്ചു. സിബിഐഎസ്ഇ പത്താം ക്ലാസിൽ സ്കൂൾ പരീക്ഷയും ബോര്‍ഡ് പരീക്ഷയും എഴുതാൻ നിലവിൽ അനുവാദമുണ്ട്. ഗുണനിലവാരം കൂട്ടാൻ ആറ് വര്‍ഷം മുന്പുണ്ടായിരുന്ന നിര്‍ബന്ധതിത ബോര്‍ഡ് പരീക്ഷ പുനരാംരംഭിക്കുന്ന കാര്യം ഉപദേശകസമിതി ചര്‍ച്ച ചെയ്തില്ല. തീരുമാനം സിബിഎസ്ഇക്ക് വിട്ടു.
അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്നതിനുള്ള കാലപരിധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രിയുടെ ബേഠി ബച്ചാവോ ബേഠി ബഠാവോ പദ്ധതിയുടെ മേൽനോട്ടം തെലങ്കാന ഉപമുഖ്യമന്ത്രി അധ്യക്ഷനായ ഉപസമിതിയ വഹിക്കും. മാനവിവിഭവശേഷി മന്ത്രാലയത്തിന്‍റെ പേര് വിദ്യാഭ്യാസമന്ത്രാലയം എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉപദേശകമിതിയിൽ മുന്നോട്ടുവ്വചു
