Asianet News MalayalamAsianet News Malayalam

നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ നല്‍കും; സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം

പ്രളയം മൂലം കേന്ദ്ര പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സർക്കാർ നോക്കുമെന്നു വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനായുള്ള നടപടികൾ തുടരും. 

Education minister c ravindranath on central exam
Author
Thiruvananthapuram, First Published Aug 20, 2018, 11:21 AM IST

തിരുവനന്തപുരം: മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്കൂളുകള്‍ വഴി വഴി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.  നഷ്ടപ്പെട്ടവ എന്തൊക്കെയാണന്ന് അതാതു സ്കൂളിൽ അറിയിക്കണം. പുതിയ പാഠ പുസ്തകങ്ങൾ അച്ചടിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഈ മാസം 31-ാം തീയതി മുതല്‍ പാഠപുസ്തകം നഷ്ടടപ്പെട്ട കുട്ടികള്‍ അവര്‍ക്ക് നഷ്ടപ്പെട്ട പുസ്തകങ്ങളുടെ എണ്ണം സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. യൂണി ഫോമും വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സെപ്തംപര്‍ മൂന്നാം തീയതിക്ക് മുമ്പ് ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടെന്ന് അറിയിക്കണം. എത്രയും വേഗം അവ നല്‍കാനുള്ള നടപടിയുണ്ടാക്കണം.

സ്കൂളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്കൂള്‍ വഴി നല്‍കും. അവ അതത് സ്കൂളുകളില്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയം മൂലം കേന്ദ്ര പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സർക്കാർ നോക്കുമെന്നു വിദ്യഭ്യാസ മന്ത്രി  പറഞ്ഞു. ഇതിനായുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios