Asianet News MalayalamAsianet News Malayalam

വിധികര്‍ത്താക്കളുടെ പിന്മാറ്റം തെറ്റിധാരണ മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി

education minister reaction in judges protest
Author
First Published Jan 5, 2018, 10:52 AM IST

തൃശൂര്‍: പിന്മാറിയ വിധികർത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്നാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു. വിജിലൻസ് സംവിധാനം ഏർപ്പെടുത്തിയത് സുതാര്യതയ്ക്കു വേണ്ടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് സംവിധാനം ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ആരെങ്കിലും തെറ്റ് ചെയ്താൽ കർശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ വിജിലൻസ് സംവിധാനം ശക്തമാക്കിയതിനെ പിന്നാലെ നൃത്ത ഇനങ്ങളിലെ 10 വിധികർത്താക്കളാണ് പിൻ വാങ്ങിയിരുന്നു. കണ്ണൂരിലേതിനേക്കാൾ ശക്തമായ സംവിധാനമായിരിക്കും തൃശൂരിലെന്നും ഡിപിഐ വിശദമാക്കിയിരുന്നു.  

Follow Us:
Download App:
  • android
  • ios