ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഇടുക്കി: കനത്ത മഴ തുടരുന്നതിനാൽ നാളെയും ഇടുക്കിയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം 23 ന് പ്രവൃത്തി ദിവസം ആയിരിക്കും.

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി. അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം.