ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
ഇടുക്കി: കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് ഇടുക്കിയിലെ പ്രഫഷണല്‍ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ കനത്ത നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. ചിലസ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പഴയിവിടുതിയില്‍ റോഡ് തകര്‍ന്നു. മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
