ഡാനിഷ് ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രിയാസ് ഹവിദ് യൂട്യൂബില്‍ അപ് ചെയ്തതോടെയാണ് വീഡിയോ പുറത്തുവന്നത്. പ്രശസ്തമായ സ്ഥലങ്ങളിലെത്തി നഗ്നഫോട്ടോയെടുക്കുന്ന കാര്യത്തില്‍ പ്രശസ്തനാണ് ഇദ്ദേഹം

കൈറോ: ചരിത്ര പ്രാധാന്യമുള്ള ഈജിപ്തിലെ കുഫു പിരമിഡിന് മുകളില്‍ ദമ്പതികള്‍ കയറി നഗ്നരായി വീഡിയോ ഷൂട്ട് ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. നഗ്നഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ എങ്ങനെയാണ് ഇവര്‍ പിരമിഡിന് മുകളില്‍ കയറിയതെന്ന് വ്യക്തമല്ല. രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് മിനിട്ടിലധികമുള്ള വീഡിയോയിലുള്ളത് ഡാനിഷ് ദമ്പതികളാണെന്ന സൂചനയാണ് ലഭിക്കുന്നത്.

ഡാനിഷ് ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രിയാസ് ഹവിദ് യൂട്യൂബില്‍ അപ് ചെയ്തതോടെയാണ് വീഡിയോ പുറത്തുവന്നത്. പ്രശസ്തമായ സ്ഥലങ്ങളിലെത്തി നഗ്നഫോട്ടോയെടുക്കുന്ന കാര്യത്തില്‍ പ്രശസ്തനാണ് ഇദ്ദേഹം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പുരാവസ്തു വകുപ്പു മന്ത്രി ഖാലെദ് അല്‍ അനാനി ഉത്തരവിട്ടിട്ടുണ്ട്.