മഴകാരണം കൊച്ചിയിലും ഉരുള്‍പൊട്ടലില്‍ ദുരന്തങ്ങള്‍ സംഭവിച്ച കോഴിക്കോടും  സംയുക്ത  ഈദ് ഗാഹുകൾ ഉണ്ടായിരുന്നില്ല .

കോഴിക്കോട്/തിരുവനന്തപുരം/കൊച്ചി: വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പള്ളികളിലും ഈദ് ഗാഹുകളിലും സംഘടിപ്പിച്ച നമസ്കാരത്തിന് ആയിരങ്ങൾ പങ്കെടുത്തു. 29 നോന്പ് പൂർത്തിയാക്കിയ പുണ്യവുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഇന്നലെ മാസപ്പിറവി കണ്ടത്തിനെ തുടര്‍ന്നാണ് ഇന്ന് ശവ്വാല്‍ ഒന്ന് ആയി ആചരിക്കുന്നത്. കേരളം ഒഴിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം നാളെയാണ് ചെറിയ പെരുന്നാള്‍.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി പ്രാര്‍ത്ഥനകളില്‍ മുഴുകി. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയും കോഴിക്കോടും അടക്കമുള്ള ഇടങ്ങളില്‍ സംയുക്ത ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഈദ് നമസ്കാരത്തിലാണ് വിശ്വാസികളെത്തിയത്. കടവന്ത്ര സലഫി ജുമാ മസ്ജിദില്‍ നടന്ന ചെറിയ പെരുന്നാള്‍ നമസ്കാരത്തിന് ഇമാം മുഹമ്മദ് സുല്ലമി നേതൃത്വം കൊടുത്തു. നടന്‍ മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഇവിടെ നിസ്കാരത്തിനെത്തിയിരുന്നു. മലപ്പുറത്ത് മഴ കാരണം സംയുക്ത ഈദ് നമസ്ക്കാരം ഉണ്ടായിരുന്നില്ല . മദീൻ പള്ളിയിൽ നടന്ന ഈദ് ഗാഹിന് ഇമാം .സാദിഖ് സഖാഫി നേതൃത്വം നൽകി

തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നമസ്കാരത്തിന് പാളയം ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നല്‍കി . മതേതരത്വം നശിപ്പിക്കാന്‍ മനപൂര്‍വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും അ്ദദേഹം പറഞ്ഞു . ശശി തരൂര്‍ എം പിയും ചടങ്ങുകളില്‍ പങ്കെടുത്തു

മഴകാരണം കൊച്ചിയിലും ഉരുള്‍പൊട്ടലില്‍ ദുരന്തങ്ങള്‍ സംഭവിച്ച കോഴിക്കോടും സംയുക്ത ഈദ് ഗാഹുകൾ ഉണ്ടായിരുന്നില്ല .പള്ളികളിൽ ആയിരുന്നു ഈദ് നമസ്കാരം. കടവന്ത്ര സലഫി ജുമാമസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിന് ഇമാം മുഹമ്മദ്‌ സുല്ലമി നേതൃത്വം കൊടുത്തു . കോഴിക്കോട് മർക്കസ് പള്ളിയിലെ ചെറിയ പെരുന്നാൾ നമസ്കാരത്തിന് അബ്ദു റഊഫ് സഖാഫി നേതൃത്വം നൽകി.നമസ്കാരം കഴിഞ്ഞ് പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്നേഹബന്ധം ഉട്ടിയുറപ്പിച്ച് ശേഷമാണ് വീടുകളിലേക്ക് പിരിഞ്ഞത്