ഒമാനിലെ ഈദ് ഗാഹുകളില്‍ പങ്കെടുത്തത് ആയിരങ്ങള്‍

മസ്കത്ത്: പെരുന്നാൾ നമസ്കാരത്തിനായി , ഇന്ന് പുലര്‍ച്ചെ തന്നെ മസ്‌കറ്റിലെ വിശ്വാസികള്‍ ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും എത്തിയിരുന്നു. 29 ദിവസത്തെ നോമ്പിലൂടെ ആത്മീയമായി സ്ഫുടം ചെയ്തെടുത്ത മനസോടെയാണ് വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനായി എത്തിയത്.

നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇമാമുമാര്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ഈദ് ദിനത്തില്‍ വിശ്വാസികൾക്ക് നൽകിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് രാജ്യത്തിലെ തന്റെ പ്രജകൾക്കും , സ്ഥിരതാമസക്കാരായ വിദേശികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ നേരുകയും ചെയ്തു. പുണ്യ മാസത്തിന്റെ നന്മകൾ ജീവിതത്തിൽ പ്രവർത്തികമാക്കിക്കൊണ്ട്, ത്യാഗത്തിന്‍റെ സന്ദേശവുമായെത്തുന്ന ബലി പെരുന്നാളിനായുള്ള കാത്തിരിപ്പിലാണ് ഇനിയും വിശ്വാസി സമൂഹം.