പുഞ്ചവയില്‍ സെന്‍റ സെബാസ്റ്റ്യന്‍സ് പള്ളിയിലെ വേദപാഠം കഴിഞ്ഞ് ജീപ്പില്‍ മടങ്ങവേയാണ് അപകടമുണ്ടായത്.
കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ എട്ട് വയുകാരി മരിച്ചു. ജീപ്പ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചാണ് അപകടമുണ്ടായത്. പുഞ്ചവയില്‍ സെന്‍റ സെബാസ്റ്റ്യന്‍സ് പള്ളിയിലെ വേദപാഠം കഴിഞ്ഞ് ജീപ്പില്‍ മടങ്ങവേയാണ് അപകടമുണ്ടായത്. ജോമോന്‍റെ മകള്‍ എസ്റ്റര്‍ (8) ആണ് മരിച്ചത്.
Add Asianetnews as a Preferred Source

എട്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
