വാഗമൺ സിമി ആയുധപരിശീലന കേസിൽ പതിനെട്ടുപേർ കുറ്റക്കാർ കേസിൽ പതിനേഴ് പേരെ വിട്ടയച്ചു
കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ വാഗമണിൽ ആയുധ പരിശീനം നടത്തിയ കേസിൽ പതിനെട്ടുപേർ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി. പതിനെട്ട് പ്രതികൾക്കെതിരെയും യുഎപിഎ ചുമത്തും. തെളിവുകളുടെ അഭാവത്തിൽ 17 പേരെ വെറുതെ വിട്ടു. കേസിൽ പിടിയിലായ നാല് മലയാളികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഷാദുലി, ഷിബിലി, അൻസാർ നദ്വി, അബ്ദുൽ സത്താർ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപക നേതാവ് അബ്ദുൾ സുബഹാൻ ഖുറേഷി അടക്കം 35 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഈരാറ്റുപേട്ട സ്വദേശികളാണ് ശാദുലിയും ശിബിലിയും മുഹമ്മദ് അൻസാർ നദ്വി, അബ്ദുൾ സത്താർ എന്നിവര്‍ ആലുവ സ്വദേശികളാണ്.
കേസിലെ 31ാം പ്രതി നേരത്തെ ഭോപ്പാലിൽ ജയിൽ ചാടാനുള്ള ശ്രമത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു
