ദില്ലി: കഴുത്തറത്ത നിലയില്‍ താമസസ്ഥലത്ത് വൃദ്ധയെ കണ്ടെത്തി. വെള്ളിയാഴ്ച ദില്ലിയിലെ ഷാലിമാര്‍ ബാഗിലെ വീട്ടിനുള്ളില്‍ നിന്നാണ് രാജ റാണിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടടുത്ത് താമസിക്കുന്ന മക്കളിലൊരാളായ ലക്ഷ്യ ഗ്രോവറാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അമ്മയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു മകന്‍. എന്നാല്‍ വീട് കൊള്ളടയിക്കപ്പെട്ടു എന്നു വ്യക്തമാകുകയും തൊട്ടടുത്ത മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു.

വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷണം പോയതായി മകന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊലയാളി പ്ലംബറുടെ വേഷത്തിലെത്തി വീട്ടിലെത്തി കാര്യങ്ങള്‍ മനസിലാക്കിയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. വൃദ്ധ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇവരുടെ വീടിനു ചുറ്റും ഒരു യുവാവ് നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭ്യമായിട്ടുണ്ട്.