അമൃത്സർ: പഞ്ചാബിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്ന ആം ആദ്മി എന്നാൽ, പ്രതീക്ഷിച്ച മുന്നേറ്റം കാണിക്കുന്നില്ല. എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നുവരെ ചില എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. മിക്ക എക്സിറ്റ് പോളുകളും ബിജെപി-അകാലിദൾ കൂട്ടുകെട്ടിനേക്കാൾ മുന്നിൽ ആപ് എത്തുമെന്നു പ്രവചിച്ചിരുന്നു.
എന്നാൽ, കോണ്‍ഗ്രസ് വൻ കുതിപ്പ് നടത്തിയ പഞ്ചാബിൽ ബിജെപി-അകാലിദൾ സംഖ്യത്തിനു പിന്നിൽ മൂന്നാമതാണിപ്പോൾ ആപ്. 66 സീറ്റിൽ കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോൾ 28 സീറ്റുമായി എൻഡിഎ രണ്ടാമതെത്തി. ആപ് 22 സീറ്റുമായി മൂന്നാമതാണ്. എന്നാല്‍ ആംആദ്മിയെ ഭരണത്തില്‍ നിന്നും അകറ്റാന്‍ അകാലിദള്‍, കോണ്‍ഗ്രസ് സഖ്യം പലസ്ഥലത്തും വോട്ട് മറിച്ചുവെന്നാണ് ആംആദ്നി ഉയര്‍ത്തുന്ന ആരോപണം. ആംഅദ്മിയുടെ വോട്ട് ഷെയര്‍ ഇത് വ്യക്തമാക്കുന്നു എന്നാണ് അവരുടെ ആരോപണം.
ആം ആദ്മി വലിയ പ്രതീക്ഷ വച്ചിരുന്ന ഗോവയിലും ആദ്യസൂചനകൾ പ്രകാരം അവർക്ക് ഒരു സീറ്റിലും ലീഡ് നേടാൻ കഴിഞ്ഞിട്ടില്ല. ഇവിടെ എഎപി ആറ് സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രതീക്ഷകൾ വച്ചിരുന്നത്.
