മേഘാലയും നാഗലാന്‍ഡും ഇന്ന് പോളിംഗ് ബൂത്തിൽ. കോൺഗ്രസ് ഭരിക്കുന്ന മേഘാലയയിലെ 60 അംഗ സഭയില്‍ 47 സീറ്റിലാണ് ബിജെപിയുടെ മല്‍സരം. നിലവില്‍ ബിജെപിയ്ക്ക് ഒരു എം എല്‍ എ പോലുമില്ല. 60 അംഗ സഭയായ നാഗാലാ്‍ഡില്‍ 58 സീറ്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് മല്സരിക്കുന്നു. കോണ്‍ഗ്രസ് 18 ലും ബിജെപി 20 സീറ്റിലും മാത്രമേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളൂ. ഇതിന് പുറമേ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ജെഡിയു ,എന്‍ഡിപിപി എന്നീ പാര്‍ട്ടികളും മല്‍സരരംഗത്തുണ്ട്. വൈകീട്ട് ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വരും. അടുത്തമാസം മൂന്നിനാണ് വോട്ടെണ്ണല്‍.