കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായുളള കെപിസിസി സമിതി ഇന്ന് എറണാകുളം ജില്ലയില്‍ സിറ്റിങ്ങ് നടത്തും. കെ. ബാബു പരാജയപ്പെട്ട തൃപ്പുണിത്തുറ ഉള്‍പ്പെടെയുളള മണ്ഡലങ്ങളിലെ തോല്‍വി സമിതി പരിശോധിക്കും. കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി കണ്‍വീനറായ സമിതിയില്‍ ബിന്ദു കൃഷ്ണ, എന്‍. വേണുഗോപാല്‍ എന്നിവരാണ് അംഗങ്ങള്‍.

സ്ഥാനാര്‍ഥികള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക്മണ്ഡലം ഭാരവാഹികള്‍ എന്നിവരില്‍ നിന്നും സമിതി തെളിവെടുക്കും. തോല്‍വിയുമായി ബന്ധപ്പെട്ട് കെിപിസിസി നേതൃത്വത്തിനു ലഭിച്ച പരാതികളും സമിതി പരിശോധിക്കും.