വൈദ്യുതി നിയന്ത്രണത്തിനുള്ള സാഹചര്യമില്ല. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം എസിയും ഇൻഡക്ഷൻ കുക്കറിനുമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. 

തിരുവനന്തപുരം: സ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. ഇന്നലെ 5836 മെഗാ വാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൂട് കൂടിയതും എൽപിജി സിലിണ്ടർ ക്ഷാമവുമാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. എസിയുടേയും ഇൻഡക്ഷൻ കുക്കറിൻറെയും ഉപഭോഗമാണ് കൂടുന്നത്. വൈകീട്ട് 7 മുതൽ 11 മണിവരെയുള്ള സമയത്താണ് ഉപഭോഗം കുതിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News