കടൽവെള്ളത്തിൽ നിന്ന് കുടിവെള്ളമുണ്ടാക്കാനുള്ള പ്ലാന്റ പ്രവർത്തിക്കുന്നതിന് വലിയ വൈദ്യുതി ചെലവുണ്ട്. കവരത്തിയിലെ ഡീസൽ നിലയത്തിൽ നിന്നുള്ള വൈദ്യുതി ദ്വീപുവാസികൾക്ക് നൽകാൻ പോലും പരിമിതമാണ്.
കവരത്തി: കടൽ വെള്ളത്തിൽ നിന്നും കുടിവെള്ളം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് പിന്നാലെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ലക്ഷദ്വീപിൽ സ്ഥാപിക്കുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകുന്നത്. കടൽവെള്ളത്തിൽ നിന്ന് കുടിവെള്ളമുണ്ടാക്കാനുള്ള പ്ലാന്റ പ്രവർത്തിക്കുന്നതിന് വലിയ വൈദ്യുതി ചെലവുണ്ട്. കവരത്തിയിലെ ഡീസൽ നിലയത്തിൽ നിന്നുള്ള വൈദ്യുതി ദ്വീപുവാസികൾക്ക് നൽകാൻ പോലും പരിമിതമാണ്.
ഈ സഹാചര്യത്തിലാണ് കുടിവെള്ള പദ്ധതിക്കൊപ്പം വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതി കൂടി ആലോചിച്ചത്. മാത്രമല്ല ദിവസം ഒരു ലക്ഷം ലിറ്റർ വെള്ളം ഉത്പാദിപ്പിച്ചിരുന്ന പ്ലാന്റിൽ ഉത്പാദനം കുറഞ്ഞു. വൈദ്യുതി കൂടി ഉത്പാദിപ്പിക്കുന്നതോടെ ചെലവ് കുറയും.
