വനം വകുപ്പിനെ കളിയാക്കി വൈദ്യുതമന്ത്രി എംഎം മണി രാജ്യം മുഴുവൻ വനമാക്കി മാറ്റുകയാണ് വനം വകുപ്പിന്റെ ലക്ഷ്യമെന്ന് എംഎം മണി
ഇടുക്കി: വനം വകുപ്പിനെ കളിയാക്കി വൈദ്യുതമന്ത്രി എംഎം മണി. രാജ്യം മുഴുവൻ വനമാക്കി മാറ്റുകയാണ് വനം വകുപ്പിന്റെ ലക്ഷ്യമെന്നായിരുന്നു എംഎം മണിയുടെ പരിഹാസം.
ഉടുമ്പൻചോല മുഴുവൻ വനമാണെന്നാണ് അവർ പറയുന്നത്. മൃഗങ്ങളെ പേടിച്ച് ആളുകൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയുന്നില്ല. വനത്തിനുള്ളിലെ പ്രശ്നങ്ങൾ അവർ കാണുന്നുമില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുഴുവൻ നിർദേശങ്ങളും അനുസരിക്കാൻ ജനത്തിന് ബാധ്യതയൊന്നും ഇല്ല. വിമർശിക്കേണ്ടതിനെ വിമർശിക്കാനും പ്രതിഷേധിക്കാനും സർക്കാരിനെ അറിയിക്കാനും ജനങ്ങൾ തയാറാകണമെന്നും മണി ഇടുക്കിയിൽ പറഞ്ഞു.
